Kerala
കളമശ്ശേരിയിൽ സ്‌കൂട്ടറിൽ വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

കളമശ്ശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം മഞ്ഞുമ്മൽ എംഎൽഎ റോഡിന് സമീപം താമസിക്കുന്ന കൂനത്ത് വീട്ടിൽ രാഹിൻ ആണ് പിടിയിലായത്.
കളമശ്ശേരി മേക്കേരി ലൈൻ റോഡിന് സമീപം സ്‌കൂട്ടറുമായി നിന്ന ഇയാളെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂട്ടറിൽ വിൽപ്പനക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം നഗരത്തിൽ വ്യാപകമായി ലഹരി പരിശോധന നടക്കുന്നതായി പോലീസ് അറിയിച്ചു.