Kerala

വ്യക്തതയുള്ള കാര്യങ്ങളെ പറയൂ; ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുരേഷ് ബാബു

ഷാഫി പറമ്പിൽ എംപിക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു

ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണു കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വ്യക്തിപരമായി ഉയരുന്ന ആശ്ലീലങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎം. വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു

വിഡി സതീശൻ സ്വപ്‌നലോകത്ത് ഇരുന്നാണ് കാര്യങ്ങൾ പറയുന്നത്. സതീശന്റെ നെഞ്ചത്ത് രാഹുൽ കയറി. അപ്പോൾ സതീശൻ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോഴാണ് സതീശൻ തിരിച്ചടിച്ചതെന്നും സുരേഷ് ബാബു പറ#്ഞു.
 

See also  എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; എറണാകുളത്ത് 28കാരന്‍ അറസ്റ്റിൽ

Related Articles

Back to top button