Kerala

രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു, പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെ: സുകുമാരൻ നായർ

സർക്കാർ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞ് കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിന് എത്തിയപ്പോഴായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം

സുകുമാരൻ നായർക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടുകയായിരുന്നു മാധ്യമങ്ങൾ. താൻ തന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കണ്ടവർ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിഷയത്തിൽ ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാടിൽ യോഗത്തിൽ പ്രതിഷേധമുയർന്നേക്കും. വിവിധ ഇടങ്ങളിൽ സുകുമാരൻ നായർക്കെതിരെ ഉയർന്ന ഫ്‌ളക്‌സ് ബാനറുകളും യോഗത്തിൽ ചർച്ചയാകും
 

See also  സന്ദീപ് വാര്യർ ഇന്നലെ വരെ എന്തുനിലപാടാണ് സ്വീകരിച്ചതെന്ന് നല്ലതുപോലെ അറിയാവുന്നവരാണല്ലോ; പിണറായി വിജയൻ

Related Articles

Back to top button