Gulf

കുവൈറ്റില്‍ ഈ വര്‍ഷം അനുഭവപ്പെടുന്നത് 60 വര്‍ഷത്തെ ഏറ്റവും കടുത്ത ശൈത്യം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 60 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യ ദിനമായിരുന്നു ഫെബ്രുവരി 25ലേതെന്ന് അധികൃതര്‍. സൈബീരിയ പോളാര്‍ ശീതക്കാറ്റാണ് കുവൈത്തിനെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പിച്ചത്. രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് ഇന്നലെ മത്‌റബയിലാണ് രേഖപ്പെടുത്തിയത്.

മത്‌റബ ഇന്നലെ സാക്ഷിയായത് മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് താപനിലക്കായിരുന്നു. സാല്‍മിയില്‍ മൈനസ് ആറ് ഡിഗ്രിയായിരുന്നു. ഈ രണ്ടു പ്രദേശങ്ങളിലും ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇന്നലെ രാജ്യത്തിന്റെ മരുഭൂ പ്രദേശങ്ങളിലാണ് അതിശൈത്യം തീവ്രമായി അനുഭവപ്പെട്ടത്.

The post കുവൈറ്റില്‍ ഈ വര്‍ഷം അനുഭവപ്പെടുന്നത് 60 വര്‍ഷത്തെ ഏറ്റവും കടുത്ത ശൈത്യം appeared first on Metro Journal Online.

See also  ഖത്തർ സെൻട്രൽ ബാങ്ക് ഹിംയാൻ കാർഡ് ഉടമകൾക്ക് ആപ്പിൾ പേ സേവനം ലഭ്യമാക്കി

Related Articles

Back to top button