Kerala

പാലക്കാട് മുതുതലയിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കെഎസ്ഇബി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനാണ്(40) മരിച്ചത്. മുതുതലയിലെ വാടക കെട്ടിടത്തിലെ ശൗചാലയത്തിലാണ് മരിച്ച നിലയിൽ കണ്ടത്.

ശനിയാഴ്ചയാണ് ശ്രീനിവാസനെ മരിച്ച നിലയിൽ കണ്ടത്. രാവിലെ മുതൽ ശ്രീനിവാസനെ കാണാതായതോടെ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ച് ചെല്ലുകയായിരുന്നു. 

മൃതദേഹം കണ്ടതോടെ പോലീസിൽ വിവരം അറിയിച്ചു. പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
 

See also  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിൽ

Related Articles

Back to top button