Kerala

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി; കണ്ടെത്തിയത് സ്‌പോൺസറുടെ ബന്ധുവീട്ടിൽ നിന്ന്

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി. ദ്വാരപാലക ശില്പങ്ങളുടെ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ഈ മാസം പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്

പീഠങ്ങള്‍ കാണാനില്ലെന്ന് പറഞ്ഞത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ആരോപണം ഉന്നയിച്ചത്. പീഠങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജീവനക്കാരന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്.

വിവാദത്തെ തുടര്‍ന്നാണ് ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഉണ്ണികൃഷ്ണന്‍ പൊറ്റി ഉന്നയിച്ച ആരോപണങ്ങളില്‍ ദുരൂഹത എന്ന് വിജിലന്‍സിന്റെ വിലയിരുത്തൽ.

See also  എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്; എഡിജിപിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല:വീട് നിര്‍മ്മാണം ലോണെടുത്ത്

Related Articles

Back to top button