Kerala

ആലുവയിൽ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് 12 വയസുകാരൻ മരിച്ചു

ആലുവയിൽ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആലങ്ങാട് വയലക്കാട് വീട്ടൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ്(12) മരിച്ചത്. 

ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സിനാന്റെ മരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ദുഃഖം രേഖപ്പെടുത്തി.
 

See also  കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി അൻവർ മാറി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Related Articles

Back to top button