Kerala
ഡിജിപി യോഗേഷ് ഗുപ്തക്ക് അഞ്ച് ദിവസത്തിനകം വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ട്രൈബ്യൂണൽ

ഡിജിപി യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ വൈകിപ്പിച്ച നടപടിയിൽ സർക്കാരിന് തിരിച്ചടി. വരുന്ന അഞ്ച് പ്രവർത്തി ദിവസത്തിനുള്ളിൽ യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നാണ് നിർദേശം
അടുത്തിടെ യോഗേഷ് ഗുപ്തയെ ഫയർ ഫോഴ്‌സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചിരുന്നു. കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിന് ആവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനാണ് സംസ്ഥാന സർക്കാരിനെതിരെ യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏഴ് സ്ഥലം മാറ്റമാണ് യോഗേഷ് ഗുപ്തക്ക് ലഭിച്ചത്. 2022ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും അദ്ദേഹം കേരളത്തിലെത്തിയത്.