Kerala

കോഴിക്കോട് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കോഴിക്കോട് പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്ത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. പ്രതിയെ നാട്ടുകാർ പിടികൂടി. കാസർകോട് സ്വദേശി സിനാൻ അലി യൂസുഫ്(33)ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്‌സി സ്റ്റാൻഡിൽ നിന്ന് പ്രതി കാർ മോഷ്ടിച്ചത്. മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. 

കാറിലേക്ക് കയറാൻ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
 

See also  മുഖ്യമന്ത്രിക്കിരെ അന്വേഷണത്തിന് ഉത്തരവ്

Related Articles

Back to top button