Kerala

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരനാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിന് സമീപത്ത് നിന്ന് കാട്ടാന കുമാരനെ ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുന്നതായാണ് വിവരം.

വനത്തോട് ചേർന്നുള്ള പ്രദേശത്താണ് കുമാരൻ താമസിച്ചിരുന്നത്. കുമാരന്റെ നെഞ്ചിലാണ് ആനയുടെ ചവിട്ടേറ്റത്. അഞ്ച് മണിയോടെയാണ് വിവരം നാട്ടുകാർ അറിയുന്നത്.

See also  എൻ സുബ്രഹ്മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

Related Articles

Back to top button