Local

അനുശോചനം രേഖപ്പെടുത്തി

മുക്കം:മലയാള സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെയും മുൻ പ്രധാന മന്ത്രിയും സാമ്പത്തിക തന്ത്രഞ്ജനുമായിരുന്ന ഡോ.മൻമോഹൻ സിങ്ങിന്റെയും നിര്യാണത്തിലൂടെ സാഹിത്യ ലോകത്തും സാമ്പത്തിക രംഗത്തും കനത്ത നഷ്ടമാണ് രാജ്യത്തിനുണ്ടായതെന്ന് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് സ്കൂളിൽ ചേർന്ന അനുശോചന യോഗം വിലയിരുത്തി.

നോവലിസ്റ്റ്, തിരക്കഥ കൃത്ത്, സംവിധായകൻ, പത്രാധിപർ, സാഹിത്യ അക്കാദമി ആധ്യക്ഷൻ തുടങ്ങി എം.ടിയുടെ സാന്നിധ്യം കേരളീയർക്ക് ജ്വലിക്കുന്ന ഓർമകളാണ്.

ലോക രാജ്യങ്ങളിൽ പലതും സാമ്പത്തിക മേഖലയിൽ ഭീകരമായ പ്രതിസന്ധി നേരിട്ടപ്പോൾ വികസ്വര രാജ്യമായ ഇന്ത്യയെ സാമ്പത്തിക ഭദ്രതയുള്ള രാജ്യമാക്കുന്നതിൽ ഡോ. മൻമോഹൻ സിങ്ങിനുള്ള പങ്ക് ഇന്ത്യൻ സാമ്പത്തിക ചരിത്രം നന്ദിയോടെ ഓർത്തുവെക്കും.

ഹൈസ്കൂൾ പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം, സ്കൂൾ ലീഡർ ഹനീന ഫാത്തിമ, മലയാളം അധ്യാപിക ടി.പ്രവീണ, വിദ്യാരംഗം കോഡിനേറ്റർ ടി.റിയാസ് എന്നിവർ സംസാരിച്ചു.

See also  കുറ്റൂളിയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചു കയറി

Related Articles

Back to top button