Kerala

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി: താൻ അഹിംസാവാദിയാണെന്ന് പ്രിന്റു മഹാദേവൻ

താൻ അഹിംസാവാദിയെന്ന് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവൻ. ഇന്ന് വരെയും ആരെയും ഉപദ്രവിച്ചിട്ടില്ല. പോലീസ് തന്റെ വീട്ടിൽ കയറി നരവേട്ട നടത്തിയെന്നും പ്രിന്റു മാധ്യമങ്ങളോട് പറഞ്ഞു

എന്റെ വാക്കുകൾ വളച്ചൊടിച്ചു. ബോധപൂർവം ചർച്ച നടത്തിയ അവതാരക തേജോവധം ചെയ്തു. ചർച്ച നടത്തിയ അവതാരകയ്ക്കും ചാനലിനും എതിരെ നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ സംബന്ധിച്ച വിഷയത്തിൽ എന്റെ പ്രതികരണം വൈകാരികമാണ് 

ഞാൻ ആരെയും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല. എന്റെ വാക്കുകൾ അടർത്തിയെടുത്ത് പാർട്ടിയെ ആക്രമിക്കുകയാണ്. ഞാനില്ല എന്നറിഞ്ഞിട്ടും ഭാര്യയും മകളും മാത്രമുള്ളപ്പോൾ പോലീസ് വീട്ടിലെത്തി ഭീതിയുണ്ടാക്കി. അച്ഛനും അമ്മയ്ക്കുമെതിരെ വധഭീഷണി ഉണ്ടായെന്നും പ്രിന്റു പറഞ്ഞു.
 

See also  രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; സർവീസിൽ നിന്ന് പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ

Related Articles

Back to top button