Kerala

പരാതി അന്വേഷിക്കാനെത്തി; ചാവക്കാട് സ്റ്റേഷനിലെ എസ്‌ഐക്കും സിപിഒക്കും കുത്തേറ്റു

തൃശ്ശൂർ ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ എസ് ഐക്കും സിപിഒക്കും കുത്തേറ്റു. എസ്‌ഐ ശരത് സോമൻ, സിപിഒ അരുൺ എന്നിവർക്കാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്കുതർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം

ഇതിനിടയിൽ നിസാർ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഒമാരായ ഹരികൃഷ്ണൻ, അനീഷ് എന്നിവരെയും പ്രതി ആക്രമിച്ചു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾ മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
 

See also  സിദ്ധിഖിന്റെ ഫോൺ സ്വിച്ച് ഓൺ ആയി; ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും

Related Articles

Back to top button