Kerala

കെപി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവം; പോലീസ് സ്വമേധയ കേസെടുത്തു

കൂത്തുപറമ്പ് എംഎൽഎ കെപി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസ്. തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും മലിനജല വിഷത്തിൽ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും എംഎൽഎ പറഞ്ഞു

സംഭവത്തിൽ പരാതി നൽകാനില്ലെന്നും പോലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കിൽ സഹകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്

അങ്കണവാടി ഉദ്ഘാടനത്തിന് എംഎൽഎ എത്തിയപ്പോഴായിരുന്നു സംഭവം. കരിയാടുള്ള ഡയാലിസിസ് സെന്ററിൽ നിന്ന് മലിന ജലം ഒഴുകുന്നുവെന്ന് ആരോപിച്ച് ഇവിടെ പ്രതിഷേധം നടന്നിരുന്നു. ദീർഘകാലമായി വിഷയം ഉന്നയിച്ച് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

ഇതിനിടെയാണ് എംഎൽഎ ഉദ്ഘാടനത്തിന് എത്തുന്നതും റോഡ് തടഞ്ഞുള്ള പ്രതിഷേധവും. വാഹനം തടഞ്ഞതോടെ പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നുപോകാൻ ശ്രമിച്ചപ്പോഴാണ് കയ്യേറ്റമുണ്ടായത്.

See also  സ്‌കൂൾ കുട്ടികളെകൊണ്ട് അധ്യാപികർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Related Articles

Back to top button