Kerala

ചാക്കയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസൻകുട്ടിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശിക്ഷാവിധി ഇന്ന്. പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം റോഡരികിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്.

2024 ഫെബ്രുവരി 19ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസൻകുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തി. 

കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസൻകുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. കുട്ടിയുടെ വൈദ്യപരിശോധനാഫലം പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തിൽനിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായതും നിർണായകമായിരുന്നു.
 

See also  സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിൽ കയറിയില്ല; രാഹു കാലം കഴിയട്ടെയെന്ന് ചെയർപേഴ്‌സൺ

Related Articles

Back to top button