Kerala

13 വയസുകാരി മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

13 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. പ്രതിയെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പ്രതിയെയാണ് ഇന്ന് പോലീസ് പിടികൂടിയത്

എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി വയറുവേദനയെയും നടുവേദനയെയും തുടർന്ന് മംഗളൂരുവിലെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിലാണ് നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. സംശയം തോന്നിയ ഡോക്ടർമാർ ഉടൻ തന്നെ വിവരം പോലീസിൽ വിവരം അറിയിച്ചു. 

പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പിതാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതും അറസ്റ്റ് ചെയ്തതും. മാസങ്ങൾക്ക് മുമ്പ് വീട്ടിൽ വെച്ച് പിതാവ് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഭയം കാരണം ഇക്കാര്യം അമ്മയോട് പോലും വെളിപ്പെടുത്തിയിരുന്നില്ല.
 

See also  കേന്ദ്രം 700 കോടി നൽകിയെന്നത് തെറ്റായ പ്രചാരണം; വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് റവന്യു മന്ത്രി

Related Articles

Back to top button