Kerala

അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു

തൃശ്ശൂർ അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാഹനത്തിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിർത്തിയിട്ട അങ്കമാലി സ്വദേശികളുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്. 

ആക്രമണത്തിൽ ആളപായമില്ല. വാഹനത്തിന്റെ തകരാർ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്. അങ്കമാലി സ്വദേശികളുടെ കാറാണ് തകർത്തത്. ഇവർ രാത്രിയിൽ മലക്കപ്പാറയിലേക്ക് പോകുകയായിരുന്നു

വാഹനം തകരാറിലായതോടെ ഇവിടെ നിർത്തിയിട്ടു. കാട്ടാനക്കൂട്ടം വഴിയിലുണ്ടെന്ന് അറിഞ്ഞതോടെ മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിക്ക് തിരിച്ചുപോയി. വാഹനം നന്നാക്കാനായി മെക്കാനിക്കുമായി വന്നപ്പോഴാണ് കാർ തകർത്ത നിലയിൽ കണ്ടത്.
 

See also  അൽപവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ വന്നില്ലേ; പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച് വികെ ശ്രീകണ്ഠൻ

Related Articles

Back to top button