Kerala

ബഹളം തുടർന്ന് പ്രതിപക്ഷം, രോഷാകുലനായി സ്പീക്കർ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. മുദ്രവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമല സ്വർണപ്പാളി വിഷയത്തിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ബാനറുകളുമായി പ്രതിഷേധിച്ചത്

സർക്കാർ ചർച്ചക്ക് തയ്യാറെന്ന് എംബി രാജേഷ് പറഞ്ഞു. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷത്തിന് ചർച്ചയെ ഭയമാണെന്നും മന്ത്രി വിമർശിച്ചു. സ്പീക്കറുടെ ഇരിപ്പടത്തെ മറച്ചു കൊണ്ടാണ് പ്രതിപക്ഷം ബാനർ ഉയർത്തിയത്

പ്രതിപക്ഷ നടപടിയിൽ സ്പീക്കർ രോഷാകുലനാകുകയും ചെയ്തു. നോട്ടീസ് നൽകാതെ പ്രതിപക്ഷം പ്രതിഷേധിക്കുന്നത് എന്തിനെന്ന് സ്പീക്കർ ചോദിച്ചു. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
 

See also  സന്ദീപ് വാര്യർക്ക് കോൺഗ്രസിൽ വലിയ കസേരകൾ കിട്ടട്ടെ; പരിഹാസവുമായി കെ സുരേന്ദ്രൻ

Related Articles

Back to top button