Gulf

എഐ സേവനം ജയിലിലേക്കും എത്തിച്ച് അബുദാബി

അബുദാബി: എഐ സാങ്കേതികവിദ്യ ലോകം മുഴുവന്‍ സകല മേഖലയിലേക്കും ചേക്കേറവേ അബുദാബിയും ഇതേ പാതയില്‍. എഐ സേവനം തങ്ങളുടെ ജയിലുകളില്‍ ലഭ്യമാക്കാനാണ് അബുദാബിയുടെ നീക്കം. അടുത്ത വര്‍ഷം 25 മുതലാവും തടവുകാരെ നീരിക്ഷിക്കാനും അവരുടെ മാനസികവും ആരോഗ്യപരവുമായ അവസ്ഥ അധികാരികളെ അറിയിക്കാനുമെല്ലാം എഐ എത്തുക.

പുരുഷ-വനിതാ ജയിലുകളില്‍ 24 മണിക്കൂറും എഐ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് അബുദാബി ഭരണകൂടം ശ്രമം ആരംഭിച്ചിരിക്കുന്നത്. തടവുകാര്‍ക്ക് കൂടുതല്‍ അന്തസുറ്റതും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതുമായ പെരുമാറ്റം ഉറപ്പാക്കാന്‍ കൂടിയാണ് പുത്തന്‍ സാങ്കേതികവിദ്യയെ ജയിലില്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ജയില്‍ ഉദ്യോഗസ്ഥരില്‍നിന്നുള്ള പീഡനം, ക്രൂരമായ പെരുമാറ്റം, മനുഷ്യന്റെ അന്തസിന് യോജിക്കാത്ത രീതിയിലുള്ള ശിക്ഷാമുറകള്‍ ഇവയില്‍നിന്നെല്ലാം തടവുകാര്‍ക്ക് എഐ സാങ്കേതികവിദ്യയുടെ മികവ് സംരക്ഷണം ഉറപ്പാക്കുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

The post എഐ സേവനം ജയിലിലേക്കും എത്തിച്ച് അബുദാബി appeared first on Metro Journal Online.

See also  അബ്ദുൽ റഹീമിന്റെ മോചനം: ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ട് കോടതി

Related Articles

Back to top button