Kerala

കാസർകോട് മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ

കാസർകോട് മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കടമ്പാർ സ്വദേശികളായ അജിത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. 

ഗുരുതരാവസ്ഥയിലായ ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. 

പെയിന്റിംഗ് ജോലിയാണ് അജിത്തിന്. വോർക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂൾ അധ്യാപികയാണ് അശ്വതി.
 

See also  കൊടകര കള്ളപ്പണ കേസ്: കുറ്റപത്രം ഉടൻ നൽകും, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി

Related Articles

Back to top button