Kerala

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം: കെഎം ഷാജി

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കെഎംസിസി ദുബൈ ഘടകം സംഘടിപ്പിച്ച പരിപാടിയിലാണ് ലീഗ് നേതാവിന്റെ വർഗീയ പരാമർശമുള്ള പ്രസംഗം. 

എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങി കൊടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒമ്പതര വർഷത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കുമെന്നും കെഎം ഷാജി പറഞ്ഞു

ഭരണം വേണം. പക്ഷേ ഭരിക്കുന്നത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാൻ മാത്രം ആയിരിക്കരുത്. നഷ്ടപ്പെട്ട ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങൾ സമുദായത്തിന് തിരിച്ചു പിടിച്ച് കൊടുക്കാനാകണമെന്നും ഷാജി പറഞ്ഞു
 

See also  എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; എറണാകുളത്ത് 28കാരന്‍ അറസ്റ്റിൽ

Related Articles

Back to top button