ഭീഷണിപ്പെടുത്തി രാഹുൽ നഗ്നവീഡിയോ ചിത്രീകരിച്ചു, നടന്നത് ക്രൂരപീഡനം; സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി നൽകിയ സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങൾ. താൻ നേരിട്ടത് ക്രൂര ബലാത്സംഗമാണെന്ന് യുവതി പറയുന്നു. ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്നദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും സത്യവാങ്മൂലത്തിൽ പരാതിക്കാരി പറയുന്നു
ഗർഭച്ഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണ്. സുഹൃത്ത് ജോബി എത്തിയ ഗുളികകൾ കഴിച്ചത് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും യുവതി പറയുന്നു. ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരുക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചു. ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പമുണ്ട്.
ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ച വസ്തുതകളും അർധസത്യങ്ങളുമാണ്. വിചാരണ കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. പ്രതി സാഡിസ്റ്റും ഗുരുതര മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ പത്തോളം പീഡനക്കേസുകളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരമുണ്ട്. അതിലൊന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.



