Kerala

ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നീ സിനിമാ താരങ്ങളുടെ വീട്ടിലാണ് ഇഡി റെയ്ഡ്. മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന എലംകുളത്തെ വീട്, ദുൽഖറിന്റെ ചെന്നൈയിലെ വീട്. പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്

അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു. ഇന്ത്യയിലേക്ക് ഭൂട്ടാൻ നേപ്പാൾ വഴി ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് ഇഡി പറയുന്നു

കോയമ്പത്തൂർ ആസ്ഥാനമായുള്ള ഈ സിൻഡിക്കേറ്റ് വ്യാജ രേഖകളും അരുണാചൽ, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യാജ ആർടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലക്ക് വിറ്റു
 

See also  ഒമ്പത് ദിവസങ്ങൾക്ക് ശേഷം ഇടിവ്; സംസ്ഥാനത്ത് സ്വർണം പവന് 440 രൂപ കുറഞ്ഞു

Related Articles

Back to top button