Kerala

നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച അഞ്ച് പേർ കസ്റ്റഡിയിൽ

കോഴിക്കോട് നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാർ അടക്കം അഞ്ച് പേർ കസ്റ്റഡിയിൽ. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. 5 എഫ് ഐ ആറാണ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്

കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇക്കാര്യം കൗൺസിലിംഗ് നടത്തിയ ആൾ അറിയിച്ചത് പ്രകാരം വടകര പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വടകര പോലീസ് വിവരം നാദാപുരം പോലീസിന് കൈമാറി

പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കേസിൽ പിടിയിലായ അഞ്ച് പേരും 21, 22 വയസ് പ്രായമുള്ളവരാണ്. വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡനം നടന്നത്.
 

See also  അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

Related Articles

Back to top button