Kerala

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖർ, പൃഥ്വിരാജ് അടക്കമുള്ള സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി

ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇ ഡിയുടെ തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ നിർദേശിക്കും

താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശിച്ചിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഇന്നലെ താരങ്ങളുടെ വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു

ദുൽഖർ ഉൾപ്പെടെയുള്ള ആർ സി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുൽഖറിന്റെ വാഹനം വിട്ടുനൽകുന്നില്ല എങ്കിൽ അതിന് കൃത്യമായ വിശദീകരണം നൽകണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
 

See also  ഇതുവരെ ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ.ജെ. ജനീഷ്; സന്ദര്‍ശകരെ കാണുന്നതും താമസവുമെല്ലാം ഗസ്റ്റ്ഹൗസില്‍

Related Articles

Back to top button