Kerala

കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസാണ്(68) മരിച്ചത്. 

കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസിലാണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ബസ് കോട്ടയം സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടത്. 

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
 

See also  എംഎൽഎമാർക്കെതിരായ സസ്‌പെൻഷൻ ഗൂഢാലോചന; ചീഫ് മാർഷലിനെ മർദിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്

Related Articles

Back to top button