പ്രളയ മുന്നറിയിപ്പ് നൽകി ഇന്ത്യ; ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് പാക്കിസ്ഥാൻ

കനത്ത മഴയിൽ അതിർത്തി പ്രദേശങ്ങളിലെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാക്കിസ്ഥാന് പ്രളയ മുന്നറിയിപ്പ് നൽകി ഇന്ത്യ. പഞ്ചാബിലെ മധോപൂർ, രഞ്ജിത്ത് സാഗർ ഡാമുകൾ തുറക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്.
പിന്നാലെ സത്ലജ്, രവി, ചെനാബ് നദിക്കരകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിൽ നിന്നും ഒന്നര ലക്ഷത്തോളം പേരെ പാക്കിസ്ഥാൻ ഒഴിപ്പിച്ചു. രഞ്ജിത്ത് സാഗർ ഡാം നിലവിൽ തുറന്നു കഴിഞ്ഞു. മധോപൂർ ഡാം ഉടൻ തുറക്കും. ആഴ്ചകളായി തുടരുന്ന കനത്ത മഴയും തുടർന്ന് രൂക്ഷമായ വെള്ളപ്പൊക്കവും കാരണം വടക്കേന്ത്യയും പാക്കിസ്ഥാനും വലയുകയാണ്.
കനത്ത പ്രളയമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നയതന്ത്രബന്ധം താറുമാറായ സാഹചര്യത്തിലും പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. ജമ്മു കാശ്മീരിലെ ഒട്ടുമിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. പഞ്ചാബിലും സമാനമായ സ്ഥിതിയാണ്.
The post പ്രളയ മുന്നറിയിപ്പ് നൽകി ഇന്ത്യ; ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് പാക്കിസ്ഥാൻ appeared first on Metro Journal Online.