Kerala

സ്വർണവില വീണ്ടും 91,000ന് മുകളിൽ; പവന് ഇന്ന് 400 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപ വർധിച്ചു. ഇതോടെ പവന്റെ വില 91,120 രൂപയായി. വ്യാഴാഴ്ചയാണ് പവന്റെ വില ആദ്യമായി 91,000 രൂപ കടന്നത്. വെള്ളിയാഴ്ച വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും ഇന്ന് സ്വർണവില 91,000 കടന്നത്

നിലവിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി എസ് ടിയും ഹാൾമാർക്കിംഗ് ചാർജുമൊക്കെ ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 98,000 രൂപയ്ക്ക് മുകളിൽ നൽകണം. 

അന്താരാഷ്ട്ര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്വർണവില 4017 ഡോളറിലാണ്. ഇന്നലെ രാവിലെ ഒറ്റയടിക്ക് പവന് 1360 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം 1040 രൂപ വീണ്ടും വർധിക്കുകയായിരുന്നു.
 

See also  മയപ്പെട്ട് ശ്രീലേഖ; ഓഫീസ് ആവശ്യം പറഞ്ഞത് യാചനാസ്വരത്തിലെന്ന് പ്രതികരണം: പ്രശാന്തിനെ ഓഫീസിലെത്തി കണ്ടു

Related Articles

Back to top button