Kerala

ഷാഫി പറമ്പിലിന്റെ മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഷാഫി നിലവിൽ ഐസിയു നിരീക്ഷണത്തിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു

ഇടതു, വലത് ഭാഗത്തുള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്‌കാൻ റിപ്പോർട്ട്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. അതേസമയം ഷാഫിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയാണ്

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേട് ഇളക്കി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ ടയർ കത്തിക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കളും പോലീസും ഇടപെട്ട് തടഞ്ഞു.
 

See also  മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയത് മരണത്തിലേക്ക്; അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞിട്ട് 15 ദിവസം മാത്രം

Related Articles

Back to top button