Kerala

ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കും; പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണം: സതീശൻ

ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പോലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണ്. പോലീസുകാർക്കെതിരെ നടപടി വേണമെന്നും സതീശൻ ആവശ്യപ്പെട്ടു

ഷാഫി പറമ്പിൽ എംപിയെയും സഹപ്രവർത്തകരെയും ആക്രമിച്ച് ശബരിമലയിൽ പ്രതിരോധത്തിലായ സർക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ടു പോകും. ഗൂഢാലോചനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം

മകന് ഇഡി സമൻസ് വന്നത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സമൻസിന് ശേഷം തുടർ നടപടി ഒന്നും ഇ ഡി സ്വീകരിച്ചില്ല. ഇത് സിപിഎം-ബിജെപി ബാന്ധവത്തിന് തെളിവാണെന്നും സതീശൻ ആരോപിച്ചു.
 

See also  88,000 കടന്ന് സ്വർണവില; പവന് ഇന്ന് കൂടിയത് 1000 രൂപ

Related Articles

Back to top button