Gulf

കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഏപ്രില്‍ മുതല്‍ സ്വന്തം പേരില്‍ ഒരു വാഹനം മാത്രമേ അനുവദിക്കൂ

കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് സ്വന്തംപേരില്‍ ഇനി ഒരു വാഹനം മാത്രമേ അനുവദിക്കൂവെന്ന് കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 22 മുതലാവും ഇത് പ്രാബല്യത്തിലാവുക. ഇത് നടപ്പാവുന്നതോടെ 48 വര്‍ഷം നീണ്ട നിയമമാണ് മാറുക. ഒന്നില്‍ കൂടുതല്‍ വാഹനം സ്വന്തം പേരില്‍സൂക്ഷിക്കാമെന്ന നിയമം ഏപ്രില്‍ 21 വരെ മാത്രമേ നിലനില്‍ക്കൂവെന്നതിനാല്‍ എത്രയും പെട്ടെന്ന് തങ്ങളുടെ പേരിലുള്ള ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ കൈമാറാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാവും.

കുവൈറ്റില്‍ ഈ വര്‍ഷം സമഗ്രമായ രീതിയിലാണ് ഗതാഗത നിയമത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയ പിഴ 15 ദിനാറായും പരമാവധി പിഴ 5,000 ദിനാറായും നിജപ്പെടുത്തിയിട്ടുണ്ട്. നിരോധിത സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യുന്നവര്‍ക്കാണ് 15 ദിനാര്‍ പിഴ. എന്നാല്‍ മദ്യമോ, മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുകയും അപകടത്തില്‍ ഗുരുതരമായ പരുക്കോ, മരണമോ സംഭവിക്കുകയോ ചെയ്യുന്ന കേസുകളിലാണ് 5,000 ദിനാര്‍വരെ പിഴ. ഇവര്‍ അഞ്ചു വര്‍ഷം തടവും അനുഭവിക്കേണ്ടിവരും.

See also  അകലം കുറച്ച്, അടുത്ത വീടുകളാക്കി: യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ പുനർനിർമ്മിച്ച് എത്തിഹാദ് റെയിൽ

Related Articles

Back to top button