Kerala

ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ; പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളി. പ്രതിയും പെൺകുട്ടിയുടെ സുഹൃത്തുമായിരുന്ന ബിനോയിയുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്‌സോ കോടതി തള്ളിയത്. പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി നിരീക്ഷിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നും പോലീസ് കോടതിയിൽ വാദിച്ചു. ഗർഭച്ഛിദ്രം നടത്തിയ ശേഷവും പീഡിപ്പിച്ചത് ആത്മഹത്യക്ക് കാരണമായെന്നും പോലീസ് പറഞ്ഞു

ജൂൺ 16നാണ് പെൺകുട്ടി മരിച്ചത്. ബിനോയ് പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇരുവരും പിരിഞ്ഞ ശേഷം പ്രതി സുഹൃത്തുക്കളെ ഉപയോഗിച്ച് ഗുരുതരമായ സൈബർ ആക്രമണവും നടത്തിയിരുന്നു.

The post ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ; പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി appeared first on Metro Journal Online.

See also  ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചതിൽ സർക്കാർ മറുപടി പറയണമെന്ന് ചെന്നിത്തല

Related Articles

Back to top button