Kerala

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നെടുമങ്ങാട് ഹോട്ടലുടമക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് ഹോട്ടലുടമ വിജയനാണ് മരിച്ചത്.

സ്‌ഫോടനത്തിന് പിന്നാലെ കടയുടെ ഷട്ടർ താഴെ വീണതിനാൽ വിജയൻ കടയ്ക്കുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. രാവിലെ ഭാര്യക്കും കൊച്ചുമകനുമൊപ്പമാണ് വിജയൻ കടയിലെത്തിയത്. പതിനൊന്നരയോടെ ഭാര്യയും കൊച്ചുമകനും തിരികെ പോയി.

ഉച്ചയ്ക്ക് 12 മണിയോടെ വിജയൻ അടുക്കള ഭാഗത്തുണ്ടായിരുന്ന സമയത്താണ് പൊട്ടിത്തെറി നടന്നത്. ഫയർ ഫോഴ്‌സ് എത്തി ഷട്ടർ വെട്ടിപ്പൊളിച്ചാണ് വിജയന്റെ മൃതദേഹം പുറത്തെടുത്തത്.

The post ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നെടുമങ്ങാട് ഹോട്ടലുടമക്ക് ദാരുണാന്ത്യം appeared first on Metro Journal Online.

See also  എന്റെ പിഴവ് എന്ന് ലോറി ഡ്രൈവർ പ്രജീഷ്; മനപ്പൂർവമായ നരഹത്യാ കുറ്റം ചുമത്തി

Related Articles

Back to top button