Kerala

ഒരു ആചാരലംഘനവും നടത്തിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ. പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 31 ദിവസത്തിന് ശേഷമാണ് വാർത്ത പുറത്ത് വന്നത്.

 ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണം എന്നു പറഞ്ഞു. പള്ളിയോട സംഘമാണ് കൊണ്ടുപോയത്. മന്ത്രി പി പ്രസാദും ഒപ്പം ഉണ്ടായിരുന്നു. സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും മന്ത്രി പറഞ്ഞു. 31 ദിവസത്തിന് ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്ന് മന്ത്രി ആരോപിച്ചു. 

ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോർഡിന് തന്ത്രി കത്ത് നൽകിയിരുന്നു. പരിഹാരക്രിയ ചെയ്യണമെന്നാണ് നിർദേശം. ദേവന് നേദിക്കുന്നതിന് മുമ്പ് മന്ത്രി പി പ്രസാദിനും വി എൻ വാസവനും വള്ളസദ്യ നൽകിയെന്നാണ് ആരോപണം.
 

See also  വേടന് പോലും എന്ന മന്ത്രിയുടെ പരാമർശം അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ; പാട്ടിലൂടെ പ്രതികരിക്കും

Related Articles

Back to top button