Kerala

സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും; പാവപ്പെട്ട കമ്മ്യൂണിസ്റ്റെന്ന് ചെന്നിത്തല

തൃശൂർ നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയോട് ഇടഞ്ഞ സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും. സി സി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ എഐസിസി നേതൃത്വം നേരിട്ട് നീക്കങ്ങൾ തുടങ്ങി. കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും സി സി മുകുന്ദനുമായി സംസാരിച്ചു. സി സി മുകുന്ദൻ ശരിയായ കമ്മ്യൂണിസ്റ്റെന്ന് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കണം എന്ന എഐസിസി നിർദേശം സിസി മുകുന്ദനെ അറിയിച്ചു. കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും ഇന്നലെ സിസി മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെയാണ് എഐസിസി നേതൃത്വം സി സി മുകുന്ദനെ ബന്ധപ്പെട്ടത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാം എന്ന തീരുമാനം സിസി മുകുന്ദനെ അറിയിച്ചു.

സി സി മുകുന്ദൻ പാവപ്പെട്ട കമ്മ്യൂണിസ്റ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദേഹത്തിന് സീറ്റ് നിഷേധിക്കുന്നത് ശരിയായ നിലപാടല്ല. മുകുന്ദനുമായി സംസാരിച്ചിരുന്നു. സീറ്റ് നൽകുന്ന കാര്യം കൂട്ടായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസിലേക്ക് വരുന്ന കാര്യം മുകുന്ദൻ അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു
 

See also  13 വയസുകാരി മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

Related Articles

Back to top button