Kerala

യൂത്ത് കോൺഗ്രസ് പുനഃസംഘടന: ചില കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

യൂത്ത് കോൺഗ്രസ് പുനഃസംഘടനാ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചില കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പരിഗണിക്കുമെന്ന് കരുതുന്നു

കേരളത്തിൽ നിർണായക രാഷ്ട്രീയ സാഹചര്യങ്ങളാണുള്ളത്. പാർട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. വലിയൊരു രാഷ്ട്രീയലക്ഷ്യം പ്രവർത്തകർക്കുണ്ട്. അത് നടപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വ്യത്യസ്ത അഭിപ്രായം എന്ന തോന്നലുണ്ടാക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു

നേരത്തെ പുനഃസംഘടനക്കെതിരെ അതൃപ്തി വ്യക്തമാക്കി അബിൻ വർക്കി രംഗത്തുവന്നിരുന്നു. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നും സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താത്പര്യമെന്നും അബിൻ വർക്കി പറഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്റായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് അബിൻ വർക്കി.
 

See also  പണമടങ്ങിയ ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയത് തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞ്: തിരൂർ സതീശ്

Related Articles

Back to top button