Kerala

ജി സുധാകരനെതിരായ അച്ചടക്ക നടപടി രേഖ പുറത്ത്

മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021 നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും ജി സുധാകരൻ തെരഞ്ഞെടുപ്പ് ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതര പരാമർശങ്ങൾ രേഖയിലുണ്ട്

ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യശാസനയിൽ ഒതുക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു

എളമരം കരീം, കെ ജെ തോമസ് എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. ജില്ലാ കമ്മിറ്റി അംഗങ്ങൾ, എരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ മൊഴി അന്വേഷണ കമ്മീഷൻ എടുത്തിരുന്നു. റിപ്പോർട്ടിൽ ജി സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട പാർട്ടി രേഖയാണ് ഇപ്പോൾ പുറത്തുവന്നത്.
 

See also  പ്രണയം തകർന്നതിനെ ചൊല്ലി തർക്കവും സംഘർഷവും; കാമുകന്റെ സുഹൃത്തായ യുവാവ് അടിയേറ്റ് മരിച്ചു

Related Articles

Back to top button