Kerala

എൽഡിഎഫിന് 2026ൽ തോൽവിയുണ്ടാകുമെന്ന വിഭ്രാന്തി; ശബരിമല സ്വർണക്കൊള്ള പുറത്തു കൊണ്ടുവന്നത് അയ്യപ്പൻ

2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന ഭയമാണ് എൽഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കടകംപള്ളി സുരേന്ദ്രൻ തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഞാൻ പേടിച്ച് പോയി. 2026ൽ കനത്ത തോൽവിയുണ്ടാകുമെന്ന വിഭ്രാന്തിയിൽ കാണിച്ചു കൂട്ടുന്നതാണ് ഇതൊക്കെയെന്നും സതീശൻ പരിഹസിച്ചു

അയ്യപ്പ സംഗമവും മോഹൻലാലിനുള്ള സ്വീകരണവും ഉൾപ്പെടെ കോടികളെറിഞ്ഞ് നടത്തുകയാണ്. പോകുന്ന പോക്കിൽ എല്ലാം അടിച്ചോണ്ട് പോവുകയാണെന്ന് വി.ഡി.സതീശൻ. സ്വർണപ്പാളി കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമാണ് പ്രതിയെങ്കിൽ എന്തുകൊണ്ട് അയാൾക്കെതിരെ ആരും ഇതുവരെ കേസ് കൊടുത്തില്ല.

ശബരിമലയിലെ സ്വർണക്കൊള്ള പുറത്തു കൊണ്ടുവന്നത് അയ്യപ്പനാണ് എന്നാണ് വിശ്വാസിയായ തന്റെ ഉറച്ച വിശ്വാസം. കോടതി ഇപ്പോൾ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ അയ്യപ്പന്റെ തങ്ക വിഗ്രഹം കൂടി അടിച്ചു മാറ്റുമായിരുന്നു എന്നും സതീശൻ പറഞ്ഞു. കെപിസിസിയുടെ വിശ്വാസസംരക്ഷണ യാത്രക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ

See also  അഞ്ച് വർഷത്തെ നിയമപോരാട്ടം: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി

Related Articles

Back to top button