Kerala

ശബരിമലയിലെ സ്വർണപ്പാളിക്ക് തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ് പി അന്വേഷിക്കും. കേസ് ബുധനാഴ്ച പരിഗണനക്ക് എടുത്തപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയമുന്നയിച്ചിരുന്നു. 

2019ൽ അഴിച്ചെടുത്തപ്പോൾ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ചപ്പോൾ 38 കിലോ ആയി കുരഞ്ഞു. ഇക്കാര്യമാണ് ദേവസ്വം വിജിലൻസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്

ദേവസ്വം ബോർഡ് അധികൃതരോ ബന്ധപ്പെട്ടവരോ ഇക്കാര്യം എന്തുകൊണ്ടാണ് ഇതുവരെ അറിയാത്തതെന്ന് കോടതി ചോദിച്ചു. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ മുന്നിലാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ രേഖകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
 

See also  വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിനൊപ്പം സമരത്തിനില്ല; ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് സതീശൻ

Related Articles

Back to top button