Kerala

അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ കേസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ കേസ്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. യുവതിയെ വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ പേരിലാണ് ദിനിൽ ബാബു കാസ്റ്റിംഗ് കൗച്ച് നടത്തിയത്. വേഫെറർ ഫിലിംസും ദിനിലിനെതിരെ പരാതി നൽകിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ പ്രൊഡക്ഷൻ ഹൗസിനെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്

ദിനിലുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു സിനിമയിലും ദിനിൽ ഭാഗമായിരുന്നില്ലെന്നും വേഫെറർ ഫിലിംസ് പറയുന്നു. പോലീസിന് പുറമെ ഫെഫ്കയിലും നിർമാണ കമ്പനി പരാതി നൽകിയിട്ടുണ്ട്.
 

See also  അവധിക്ക് വേണ്ടി മുറവിളി; കമന്റ് ബോക്‌സ് പൂട്ടി കലക്ടര്‍

Related Articles

Back to top button