Kerala

സുകുമാരൻ നായർ രാജിവെക്കണം; എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച്

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഒരു വിഭാഗം സമുദായ അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. 

എൻഎസ്എസ് കർമസമിതിയുടെ പേരിലായിരുന്നു മാർച്ച്. എൻഎസ്എസ് ഹിന്ദു കോളേജിന് സമീപത്ത് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. മന്നത്ത് പത്മനാഭൻ സമാധിയിൽ പുഷ്പാർച്ച നടത്താൻ അനുവദിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി

പിന്നാലെ റോഡിൽ മന്നത്ത് പത്മനാഭന്റെ ചിത്രം വെച്ച് ഇവർ പുഷ്പാർച്ച നടത്തുകയായിരുന്നു. മാർച്ച് തടയാൻ ചില എൻഎസ്എസ് ഭാരവാഹികൾ ശ്രമിച്ചിരുന്നു. ഇവരെയും പോലീസ് നീക്കി.
 

See also  ഛത്തിസ്ഗഡിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളുടെയും ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും

Related Articles

Back to top button