Kerala

കാസർകോട് ചന്തേരയിൽ നിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർഥികളെ ഷൊർണൂരിൽ നിന്ന് കണ്ടെത്തി

കാസർകോട് ചന്തേരയിൽ നിന്ന് കാണാതായ നാല് വിദ്യാർഥികളെയും കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. നാല് പേരും എട്ടാം ക്ലാസ് വിദ്യാർഥികളാണ്

ഇന്നലയാണ് ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളിൽ നിന്നും കുട്ടികളെ കാണാതായത്. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളെ കാണാതാകുകയായിരുന്നു. അധ്യാപകർ കുട്ടികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല

പിന്നീടാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായി കണ്ടെത്തി. തുടർന്നാണ് റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധന നടത്തിയതും ഷൊർണൂരിൽ നിന്ന് ഇവരെ കണ്ടെത്തിയതും.
 

See also  മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ

Related Articles

Back to top button