Kerala

മദ്യപാനത്തിനിടെ തർക്കം; കൊല്ലം കടയ്ക്കലിൽ മധ്യവയസ്‌കനെ മർദിച്ച് കൊന്നു

കൊല്ലം കടയ്ക്കലിൽ മധ്യവയസ്‌കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. 

പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ തുടരുന്നു. ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ശശിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

See also  വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് മുഖ്യമന്ത്രി

Related Articles

Back to top button