Kerala

വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് ഡോക്ടർമാരുടെ സമരം; മെഡിക്കൽ കോളേജുകളിൽ ഒപി ബഹിഷ്‌കരിക്കും

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയ സ്ഥലം മാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം

സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഇല്ലാത്തതിനാൽ ആണ് സമരമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരിക്കും

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്ന് കെജിഎംസിടിഎ മുന്നറിയിപ്പ് നൽകി.

See also  സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്ന് മന്ത്രി; ചർച്ച നടത്താൻ തയ്യാർ

Related Articles

Back to top button