Kerala

പാലക്കാട് യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്രക്കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപകാണ്(22) മരിച്ചത്. 

ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശവർക്കൽ ദീപയുടെയും പരേതനായ രാമദാസന്റെയും മകനാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
 

See also  പമ്പയിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂർണമായും കത്തി നശിച്ചു

Related Articles

Back to top button