Kerala

ഫോർട്ട് കൊച്ചി തീരത്ത് ചരക്കുകപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു; ആർക്കും പരുക്കില്ല

കൊച്ചിയിൽ വീണ്ടും കപ്പൽ അപകടം. ഫോർട്ട് കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചു. എം എസ് സി ചരക്കുകപ്പലാണ് ബോട്ടിലിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. പുറംകടലിൽ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 

പ്രത്യാശ എന്ന മത്സ്യബന്ധന ബോട്ടിലാണ് ചരക്കുകപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്കുകപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു. 

അപകട സമയത്ത് ബോട്ടിൽ 40ഓളം പേരുണ്ടായിരുന്നു. സംഭവത്തിൽ തൊഴിലാളികൾ കോസ്റ്റൽ പോലീസിൽ പരാതി നൽകി. രാവിലെയോടെ വല പുറത്തെടുക്കുമെന്നും എന്നാൽ മാത്രമേ നഷ്ടം കണക്കാക്കാൻ കഴിയൂ എന്നുമാണ് തൊഴിലാളികൾ പറയുന്നത്.
 

See also  ദേശീയപണിമുടക്ക് കേരളത്തെയും സാരമായി ബാധിച്ചു; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, കടകൾ അടഞ്ഞുകിടക്കുന്നു

Related Articles

Back to top button