World

ചൈനയുടെ കൂറ്റൻ അണക്കെട്ടിന് മറുപടി നൽകാൻ ഇന്ത്യ; ബ്രഹ്മപുത്രയിൽ 278 മീറ്റർ ഉയരത്തിൽ പുതിയ അണക്കെട്ട്

ബ്രഹ്മപുത്ര നദിയിൽ ചൈന അണക്കെട്ട് നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെ ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഇന്ത്യയും ഒരുങ്ങുന്നു. അരുണാചൽപ്രദേശിലെ ദിബാംഗിലാണ് അണക്കെട്ട് നിർമിക്കുന്നത്. ഇതിനായുള്ള നടപടികൾ ആരംഭിച്ചു

ബ്രഹ്മപുത്രയിൽ ചൈന വലിയ ഡാം നിർമിക്കുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. അണക്കെട്ട് നിർമിച്ച ശേഷം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാം. ഈ ഭീഷണി പ്രതിരോധിക്കാനാണ് ഇന്ത്യ 278 മീറ്റർ ഉയരത്തിൽ അണക്കെട്ട് നിർമിക്കുന്നത്

നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് നിർമാണ ചുമതല. 17,069 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. 2032ൽ അണക്കെട്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 

ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമാണാണ് ബ്രഹ്മപുത്ര നദിയിൽ ചൈന ആരംഭിച്ചിട്ടുള്ളത്. അരുണാചൽ പ്രദേശിന് അടുത്തുള്ള നിങ്ചിയിലാണ് അണക്കെട്ട് നിർമാണം.
 

See also  അമേരിക്ക തകരും, എല്ലാം നശിക്കും: തീരുവക്കെതിരായ കോടതി വിധിയിൽ രോഷാകുലനായി ട്രംപ്

Related Articles

Back to top button