ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ച യുവാവിനെ കാണാനില്ല

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി അസ്മിനയാണ് കൊല്ലപ്പെട്ടത്. മൂന്നുമുക്കിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ പുതുപ്പള്ളി സ്വദേശി ജോബി ജോർജിനെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം. കൈയ്യിൽ മുറിവുണ്ട്. മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ജോബി ഭാര്യയെന്ന് പരിചയപ്പെടുത്തി അസ്മിനയെ ലോഡ്ജ് മുറിയിൽ കൊണ്ടുവന്നത്.
ബുധനാഴ്ച പകൽ ഏറെ നേരം കഴിഞ്ഞിട്ടും ജോബി പുറത്തു വരാത്തതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാനായില്ല. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് വന്ന് മുറി തുറന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. സിസിടിവി പരിശോധിപ്പോൾ പുലർച്ചെ നാല് മണിയോടെ ജോബി ലോഡ്ജിൽ നിന്ന് പുറത്തേക്ക് പോകുന്നതും കണ്ടു.