Kerala
രാവിലെ കുറഞ്ഞത് 2480 രൂപ, ഉച്ചയ്ക്ക് ശേഷം 960 രൂപ; കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 രൂപയിൽ താഴെയെത്തി. രാവിലെ പവന്റെ വിലയിൽ 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം 3440 രൂപയാണ് പവന് കുറഞ്ഞത്
ഒരു പവന്റെ വില നിലവിൽ 92,320 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് പവന്റെ വിലയിൽ ഒരു ദിവസം ഇത്രയും രൂപ ഇടിയുന്നത്. ഇന്നലെ രാവിലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഉച്ചയ്ക്ക് ശേഷം 1600 രൂപ കുറഞ്ഞിരുന്നു
ഇന്നലെയും ഇന്നുമായി 5040 രൂപയാണ് പവന് കുറഞ്ഞത്. രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഗ്രാമിന്റെ വില നിലവിൽ 11,540 രൂപയായി. 18 കാരറ്റ് സ്വർണംസഗ്രാമിന് 9490 രൂപയിലെത്തി