മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തു, ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും

സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ മുരാരി ബാബു പ്രതിയാണ്.
കേസിൽ മുരാരി ബാബുവിന്റെ പങ്ക് വ്യക്തമാണ്. ആരോപണങ്ങളെ തുടർന്ന് മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണിയും ഇയാളാണ്. ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു
മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ കൂടുതൽ സുപ്രധാനമായ വിവരങ്ങൾ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദേവസ്വത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ബോർഡിന്റെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് കസ്റ്റഡിയിലായിരിക്കുന്നത്
തൊണ്ടിമുതൽ കണ്ടെത്തുന്നതിനൊപ്പം ഗൂഢാലോചനയും പുറത്തു കൊണ്ടുവരിക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും. ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തടിക് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയെന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം